Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

“വ്യക്തിത്വ വികസനത്തിന് ” കൂട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കു പ്രാധാന്യം കൊടുക്കണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: മുണ്ടത്താനം, കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനത്തിന് പഠനത്തിനൊപ്പം കലാ- കായിക -സാമൂഹിക വികാസത്തിനുതകുന്ന പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണമെന്ന് ഡോ. സെബിൻ എസ് കൊട്ടാരം വയ്ക്തമാക്കി. സ്വയം കഴിവുകൾ തിരിച്ചറിയാനും അത് പ്രകടിപ്പിക്കാനും അതിലൂടെ ആത്മവിശ്വാസം വർധിക്കാനും അത് വഴിതെളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം മുണ്ടത്താനം ലിറ്റിൽ ഫ്ലവർ വിദ്യാനികേതൻ & ജൂനിയർ കോളജിന്റെ 34–ാം വാർഷികാഘോഷം- ‘തെരേസ്യൻ ഗാല-2025’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും അദേഹം നിർവഹിച്ചു.

കൂടാതെ മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ. സിറിയക് കോട്ടയിൽ അധ്യക്ഷത വഹിച്ചു. എം.എൽ. എഫ്. കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ റവ. സിസ്റ്റർ മെർലിൻ ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ആൻസി മാത്യു, മാനേജർ സിസ്റ്റർ അഖില ജോസഫ്, വൈസ് പ്രിൻസിപ്പൽ വർഗീസ് ദേവസ്സി, പി.ടി.എ. പ്രസിഡന്റ് സംഗീത ജോസ്, കങ്ങഴ ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു ഫിലിപ്,എന്നിവർ സംസാരിച്ചു. കൂട്ടികളുടെ വിവിധ കലാപരിപാടികളും ഇതിനോടൊപ്പം അരങ്ങേറി.

Recent News

Advertisement
WhiteswanTV Footer