തിരുവനന്തപുരം: ഈവര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം പ്രഖ്യാപിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. കെജി ശങ്കരപിള്ളയാണ് എഴുത്തച്ഛന് പുരസ്കാരത്തിന് അര്‍ഹനായത്. കവിതയുടെ സംക്രമണ കാലത്തിന് ശോഭയേകിയ കവിയാണ് കെ ജി ശങ്കരപിള്ളയെന്നാണ് പുരസ്കാര സമിതിയുടെ വീശദികരം.
മലയാളത്തിലെ ശ്രദ്ധേയനായ കവിയും സാഹിത്യ നിരൂപകനുമാണ് കെ ജി ശങ്കരപിള്ള. കേരള, കേന്ദ്ര സാഹിത്യ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്‍ എസ് മാധവന്, കെ ആര് മീര, ഡോ. കെ എം അനില്‍, പ്രൊഫ സി പി അബൂബക്കര്‍ എന്നിവരടങ്ങുന്ന പുരസ്കാര സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഭാഷാ പിതാവിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമെന്ന് കെ ജി ശങ്കരപിള്ള പ്രതികരിച്ചു. ഓരോ കവിതയിലൂടെയും സ്വയം നവീകരിക്കാന്‍ ആണ് ശ്രമിക്കാറുള്ളത്. നീതി കേന്ദ്രീകൃതമായ നിലപാടുകളാണ് എന്നെ നയിച്ചിട്ടുള്ളത്. അതിലൊരിക്കലും വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും മലയാളത്തിന്റെ പ്രിയ കവി പറഞ്ഞു.




