മാമന്നന് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസില്‍- വടിവേലു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാരീസന് ഓടിടി റിലീസിനൊരുങ്ങുന്നു.സുധീഷ് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് ഏറ്റെടുത്തിരിക്കുന്നത്. ഈ മാസം 22 നാണ് ഒടിടി റിലീസ്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം കാണാം. അതേസമയം ഒടിടി റിലീസിന് ശേഷം ചിത്രത്തിന് മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.
റോഡ് മൂവിയായി പുറത്തിറങ്ങിയ ചിത്രം ഫഹദിന്റെയും വടിവേലുവിന്േറയും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായിരുന്നു. മികച്ച വൈകാരിക മുഹൂര്‍ത്തങ്ങളുള്ള സിനിമയ്ക്ക് ത്രില്ലര്‍ സ്വഭാവവും ഉണ്ടായിരുന്നു. വി. കൃഷ്ണമൂര്‍ത്തിയായിരുന്നു ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചത്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പിഎല്‍ തേനപ്പന്‍, ലിവിംഗ്സ്റ്റണ്, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോണ്‍ രാജ് തുടങ്ങിയവര്‍ ആയിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ് നിര്‍മ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് കലൈസെല്വന് ശിവാജിയായിരുന്നു, സംഗീതം: യുവന് ശങ്കര്‍ രാജ, എഡിറ്റിങ്: ശ്രീജിത് സാരംഗ്, ആര്‍ട്ട് ഡയറക്ഷന്‍: മഹേന്ദ്രന് എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.






