മുംബൈ: പ്രശസ്ത ഹിന്ദി ഗായകനും നടനുമായ റിഷഭ് ടണ്ടൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഡൽഹിയിൽ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ എത്തിയതായിരുന്നു റിഷഭ് ടണ്ടൻ. മരിച്ച വിവരം അടുത്ത സുഹൃത്താണ് പങ്കുവച്ചത്. മുംബയിൽ ഭാര്യയോടൊപ്പമാണ് സ്ഥിര താമസം
സംഗീതലോകത്ത് ‘ഫക്കീർ’ എന്ന പേരിൽ പ്രശസ്തരായ റിഷഭ് ടണ്ടൻ സംഗീതസംവിധാനത്തിലും മികവ് പുലർത്തിയിരുന്നു. ‘ഇഷ്ഖ് ഫഖിരാന’ അദ്ദേഹത്തിന്റെ വലിയ ഹിറ്റ് ഗാനമായിരുന്നു. ‘യേ ആഷിഖി’, ‘ചന്ദ് തു’, ‘ധു ധു കാർ കേ’, ‘ഫക്കീർ കി സുബാനി’ തുടങ്ങിയ ഗാനങ്ങളും ശ്രദ്ധേയമായവയാണ്. ആദ്യ ആൽബം ഫിർ സേ വാഹിയിലെ ഫിർ സേ വഹി സിന്ദഗിയും കൈസി ഹേ യേ ദൂരിയാൻയും ശ്രദ്ധ നേടിയ ഗാനങ്ങളാണ്.




