ചെന്നൈ: കഴിഞ്ഞ ദിവസം നടന്ന ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലിക്കിടെ അരങ്ങേറിയത് നാടകീയരംഗങ്ങൾ. സൈക്കിളിൽ ജനക്കൂട്ടത്തിനിടയിലേക്ക് വന്നുകൊണ്ടിരുന്ന വിജയ്ക്ക് നേരെ ആരാധകൻ പുഷ്പവൃഷ്ടി നടത്തിയപ്പോൾ ബോംബാണെന്ന് കരുതി തെറ്റിദ്ധരിച്ച് ഭയന്ന് സൈക്കിളിൽ നിന്നിറങ്ങി ഓടുന്ന വിജയ്‍യുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
கன்னியாகுமரி தேசிய நெடுஞ்சாலையில் சைக்கிள் ஓட்டிய தவெக தலைவர் விஜய்.. ரசிகர்கள் நெருங்கி ஓடி வருவதை கண்டு பிரசார வாகனத்திற்கு திரும்பினார்#TVKVijay | #TVK | #Vijay | #Kaniyakumari | #ElectionCampaign | #Election2026 | #TNElection | #ElectionWithPT pic.twitter.com/4jllWu3Mnb
— PttvOnlinenews (@PttvNewsX) April 12, 2026
കന്യാകുമാരിയിലെ മഹാദാനപുരത്ത് സംഘടിപ്പിച്ച സൈക്കിൾ റാലിയിലാണ് സംഭവം. തുറന്ന വാഹനത്തിൽനിന്നും ഇറങ്ങി പ്രവർത്തകർക്കിടയിലേക്ക് സൈക്കിൾ ഓടിച്ചായിരുന്നു വിജയ്‍യുടെ വരവ്. പിന്നാലെ അകമ്പടി വാഹനങ്ങളുമുണ്ടായിരുന്നു. അതിനിടയിലേക്കാണ് ഒരു ആരാധകൻ ഫ്ളവർ ബോളെറിയുന്നത്. ഉടൻ തന്നെ വിജയ് സൈക്കിളിൽ നിന്നിറങ്ങി തിരിഞ്ഞോടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും വലയം തീർക്കുന്നതും വീഡിയോയിൽ കാണാം.




