മോദിയുടെ കോലം കത്തിച്ച് കർഷകർ പ്രതിഷേധിച്ചു . പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് കർഷർ കോലം കത്തിച്ച് പ്രതിഷേധിച്ചത്. കർഷകരുടെ ആവശ്യങ്ങളോടും ദല്ലേവാളിന്റെ നിരാഹാരസമരത്തോടും കേന്ദ്രം മുഖം തിരിക്കുന്നുവെന്നും ആരോപിച്ചാണ് കർഷകർ ഇത്തരത്തിൽ ഒരു പ്രതിഷേധത്തിലേക്ക് കടന്നത്.
ഇന്നലെ ശംഭു അതിർത്തിയിൽ പ്രതിഷേധം നടത്തുന്ന കർഷകരിൽ ഒരാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെ കർഷകനാണ് ആത്മഹത്യ ചെയ്യുന്നത്. താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ സമരത്തിലാണ്. ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖനൗരി അതിർത്തിയിൽ നവംബർ 26 മുതൽ ദല്ലേവാൾ മരണം വരെ നിരാഹാര സമരം നടത്തിവരികയാണ്.




