ഇടുക്കി: മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലിരുന്ന അച്ഛന്‍ മരിച്ചു. ഇടുക്കി രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടില്‍ മധു (57) ആണ് മരിച്ചത്. ആഗസ്റ്റ് 14 നാണ് മകന്‍ സുധിഷ് അച്ഛനെ ക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധു ഇന്ന് രാവിലെയാണ് മരിച്ചത്. മദ്യപിച്ചെത്തി സ്വത്ത് എഴുതി കൊടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. യുവാവ് അമ്മയെയും മര്‍ദിച്ചിരുന്നു.






