മഹാരാഷ്ട്ര: ആറ് വയസ് പ്രായമുള്ള മകളെ കനാലിൽ മുക്കിക്കൊന്ന് അച്ഛൻ. മഹാരാഷ്ട്രയിലെ നന്ദേതിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് കൊല ചെയ്തത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസമായിരുന്നത് രണ്ട് കുട്ടികൾ മാത്രമേ പാടുള്ളൂവെന്ന നിബന്ധനയായിരുന്നു.
ജനുവരി 29നാണ് ഇയാൾ നിസാമബാദിലേക്ക് മകൾ പ്രാച്ചിയുമായി ബൈക്കിൽ എത്തിയത്. ഇതിന് ശേഷം നിസാമാബാദിലെ ഒരു കനാലിൽ മകളെ മുക്കിക്കൊന്ന ശേഷം തിരിച്ച് വീട്ടിലെത്തി. കുട്ടിയുടെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




