പാലക്കാട്: കൊടുന്തിരപ്പുള്ളിയിൽ മകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അച്ഛൻ പിടിയിൽ. കൊടുന്തിരപ്പുള്ളി അണ്ടലംക്കാട് സ്വദേശി ശിവൻ ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ പാലക്കാട് ടൗൺ നോർത്ത് പോലീസ് ആണ് പിടികൂടിയത്. ശിവന്റെ മകൻ ഷിജിൽ ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് നാലോടെ മദ്യപിച്ച് വീട്ടിലെത്തിയ ഷിജിൽ ബഹളമുണ്ടാക്കി. അച്ഛനുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഇതിനിടെ അച്ഛൻ കത്തി എടുത്ത് വെട്ടുകയായിരുന്നു. ഷിജിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട ഷിജിൽ കാപ്പാ കേസ് പ്രതിയാണെന്ന് പോലീസ് അറിയിച്ചു.






