സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിതാവിനെ കൊലപ്പെടുത്തിയ കേസ്; നാല് വർഷത്തിന് ശേഷം ഒളിവിലിരുന്ന മകൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ നാല് വർഷമായി ഒളിവിലായിരുന്ന പ്രതിയെ ആദൂർ പൊലീസ് പിടികൂടി. പാണ്ടി വെള്ളരിക്കയ സ്വദേശി നരേന്ദ്ര പ്രസാദാണ് അറസ്റ്റിലായത്. ആദൂർ സബ് ഇൻസ്പെക്ടർ എം. സുജിലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

2022 ഏപ്രിൽ 5-ന് പുലർച്ചെയാണ് സംഭവം നടന്നത്. വീട്ടിൽ വെച്ച് 57-കാരനായ ബാലകൃഷ്ണ നായിക്കിനെ മകൻ നരേന്ദ്ര പ്രസാദ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് ഇയാൾ മരിച്ചു. സംഭവത്തെ തുടർന്ന് ഐ.പി.സി 302 വകുപ്പ് പ്രകാരം ആദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2022 ജൂലൈ 31-ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം പ്രതി നാട്ടിൽ എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കാസർഗോഡ് ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.