കോഴിക്കോട് : കോഴിക്കോട് പൂവ്വാട്ടുപറമ്പിൽ ശ്രീ പെരുമൺപുറ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉത്സവം കൊടിയേറി. തന്ത്രി ബ്രഹ്മശ്രീ പാടേരി സുനിൽ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിലാണ് ആചാരപരമായ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
തുടർന്ന് കോടിയേറിയ ദിനമായ ഇന്നലെ രാവിലെ മുതൽ മുപ്പത്തിനാല് സെന്ററുകളിൽ നിന്നും കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. വൈകുന്നേരം ആറ് മുതൽ പ്രദക്ഷിണവും തുടർന്ന് നൃത്തനൃത്യങ്ങളും അരങ്ങേറി.
ഇന്ന് രാവിലെ ശുദ്ധി ക്രിയകൾ നടന്നു. വൈകുന്നേരം പ്രത്യേക പൂജകൾ നടക്കും. നാളെ രാവിലെ ദ്രവ്യകലശവും, വൈകീട്ട് തൃക്കൊടിയേറ്റവും ഉണ്ടാകുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.




