മേപ്പാടി: ബോബി ചെമ്മണ്ണൂറിന്റെ ഉടമസ്ഥതയിലുള്ള വയനാട് മേപ്പാടിയിലെ കള്ളുഷാപ്പില്‍ വന്‍ തീപിടിത്തം. ബോചെ തൗസന്‍ഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിലുള്ള കള്ളുഷാപ്പിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് തീപിടിക്കാന്‍ കാരണമെന്നാണു പ്രാഥമിക വിവരം.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പുല്ലുമേഞ്ഞ കള്ളുഷാപ്പ് തീപിടിത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചു. കല്‍പറ്റയില്‍ നിന്ന് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.






