Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറം വെളിച്ചെണ്ണ ഫാക്ടറിയിൽ തീപിടുത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കാരിപറമ്പിൽ കൊപ്ര, വെളിച്ചെണ്ണ സംഭരണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ വലിയ നാശനഷ്ടം. യുറാനസ് ഫുഡ് പ്രൊഡക്റ്റ്സ് എന്ന കേന്ദ്രത്തിലാണ് പുലര്‍ച്ചെ സംഭവം നടന്നത്. വഴിയിലൂടെ യാത്ര ചെയ്തവർ ആദ്യം തീ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ഉടൻ സമീപവാസികളെയും ഉടമയെയും വിവരം അറിയിച്ചു.

വിവരം ലഭിച്ചതിനെ തുടർന്ന് മുക്കം, മഞ്ചേരി അഗ്‌നിരക്ഷാ നിലയങ്ങളിൽ നിന്നുള്ള മൂന്ന് ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. ഒന്നര മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.

തീപിടുത്തത്തിൽ വ്യവസായ യൂണിറ്റിലെ മെഷിനറികൾ, ഇലക്ട്രിക് വയറിംഗ്, വെളിച്ചെണ്ണ സംഭരണ ശാല എന്നിവ പൂർണമായും കത്തി നശിച്ചു. റോഡിലേക്കൊഴുകിയ വെളിച്ചെണ്ണ ഫയർ ഫോഴ്‌സ് സംഘം വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം ഏകദേശം ഒരു കോടി രൂപയോളം ആയി കണക്കാക്കുന്നു.

Recent News

Advertisement
WhiteswanTV Footer