തൃശ്ശൂർ: ഗുരുവായൂർ എയുപി സ്കൂളിന് സമീപം പ്രവർത്തിച്ചിരുന്ന താത്കാലിക തുണിക്കടക്ക് തീപ്പിടുത്തം. നെന്മിനി പയ്യപ്പാട്ട് വീട്ടിൽ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള, തകര ഷീറ്റ് ഉപയോഗിച്ച് നിർമിച്ച കടയിലാണ് തീ പടർന്നത്. ഞായറാഴ്ച രാവിലെ ഏകദേശം 11.30ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ടെംപിള്‍ പോലീസ് അഗ്നിരക്ഷാ സേന ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഏകദേശം എട്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ അറിയിച്ചു.ശബരിമല സീസണുമായി ബന്ധപ്പെട്ട് ഗുരുവായൂരിൽ ഇത്തരം നിരവധി താത്കാലിക വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.






