പാലക്കാട്: ഒറ്റപ്പാലം ഭാരതപ്പുഴയിൽ വീണ്ടും തീപിടുത്തം. പുഴയിലെ മായന്നൂർ കടവിന് സമീപമാണ് തീ പടർന്നു പിടിച്ചത്. പുഴയിൽ വെള്ളം ഒഴുകുന്നതിന് സമീപത്ത് നിന്ന് തുടങ്ങിയ തീ ഏകദേശം 200 മീറ്ററോളം ദൂരത്തിൽ കത്തി പടർന്നിട്ടുണ്ട്. മായന്നൂർ പാലത്തിന് സമീപം ഭാഗത്തേക്ക് തീ കത്തിക്കൊണ്ടേ ഇരിക്കുകയാണ്. തീ കത്തുന്നത് തുടരുകയാണ്. എല്ലാവർഷവും ഭാരതപ്പുഴയിലെ ഉണങ്ങിയ പുൽച്ചെടികൾക്ക് തീപടരാറുണ്ട്. സാമൂഹ്യ വിരുദ്ധർത്തിയിടുന്നതാണോ എന്നത് സംശയം ഉയരുന്നു. തീ വലിയ തോതിൽ ആളിക്കത്താറുണ്ട്. റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഭാഗത്താണ് ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ തീ പടർന്നത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









