മലപ്പുറം: ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ 14കാരനെ നിലമ്പൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ അദിനാനാണ് അപകടത്തിൽപ്പെട്ടത്.
ആൾമറയില്ലാതെ നിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്ന കിണറ്റിലേക്കാണ് കുട്ടി വീണത്. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി കുട്ടിയെ പുറത്തെടുത്തു.
അപകടത്തിൽ കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.




