സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചരിത്രത്തിലാദ്യം; കലാമണ്ഡലത്തില്‍ ഭരതനാട്യ വിദ്യാര്‍ത്ഥിയായി ആണ്‍കുട്ടിക്ക് പ്രവേശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയില്‍, 11 വയസ്സുള്ള ആണ്‍കുട്ടി ഭരതനാട്യം വിദ്യാര്‍ത്ഥിയായി. കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് ആണ്‍കുട്ടിക്ക് ഭരതനാട്യം കോഴ്‌സിന് പ്രവേശനം ലഭിക്കുന്നത്.

ഓസ്ട്രേലിയ പെര്‍ത്തില്‍ നിന്നെത്തിയ 11 വയസ്സുള്ള ഡാനിയേല്‍ എല്‍ദോയ്ക്കാണ്, കലാമണ്ഡലത്തില്‍ ഭരതനാട്യ കോഴ്സിന് പ്രവേശനം ലഭിച്ചത്. ആറ് മാസമാണ് കോഴ്‌സിന്റെ കാലാവധി.എറണാകുളം ജില്ലയിലെ പിറവത്താണ് ഡാനിയേല്‍, ഓസ്ട്രേലിയയില്‍ ഒരു പരിപാടിക്കായി ഭരതനാട്യം കുറച്ചു നാള്‍ അഭ്യസിച്ചിരുന്നു, ആ പരിപാടിക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം ലഭിച്ചു. അടുത്തിടെ കേരള കലാമണ്ഡലത്തില്‍ അധ്യാപകനായി ജോലി ലഭിച്ച പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകനായ ആര്‍എല്‍വി രാമകൃഷ്ണനാണ് ഡാനിയേലിനെ ഭരതനാട്യത്തിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കുന്നത്.

‘കലാമണ്ഡലത്തില്‍ ഭരതനാട്യം വിഭാഗം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. കലാരൂപങ്ങള്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും പഠിക്കാന്‍ കഴിയുന്ന ഹ്രസ്വകാല കോഴ്സുകള്‍ നിലവിലുണ്ട്. അത്തരം കോഴ്സുകള്‍ പഠിക്കുമ്പോള്‍, മറ്റ് കോഴ്സുകളിലേതുപോലെ കലാമണ്ഡലം എന്നത് അവരുടെ പേരിന് ഒപ്പം ഉള്‍പ്പെടുത്താന്‍ കഴിയില്ല,’ രാമകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് കലാമണ്ഡലം അടിസ്ഥാനപരമായ മാറ്റം വരുത്തിയിരുന്നു. എല്ലാവരെയും എല്ലാ കോഴ്സുകളിലേക്കും പ്രവേശനം നല്‍കാന്‍ ആരംഭിച്ചത്. കഥകളി, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ പ്രധാന കോഴ്സുകളിലെ ചേരുന്നതിന് മുമ്പുണ്ടായിരുന്ന ലിംഗപരമായ വ്യത്യാസം അവസാനിപ്പിച്ചു . കലാമണ്ഡലത്തിന്റെ തുടക്ക വര്‍ഷങ്ങളില്‍ ഒഴികെ, സ്ത്രീകള്‍ മാത്രമേ ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള നൃത്തരൂപങ്ങള്‍ക്ക് ഗുരുക്കന്മാരായി ഉണ്ടായിരുന്നുള്ളൂ എന്നതിനാല്‍, ആര്‍എല്‍വി രാമകൃഷ്ണനെ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത് പോലും പുതിയ ചുവടുവയ്പായിരുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.