Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവൈറ്റ് വിമാനത്താവളത്തിൽ വിമാനമിറങ്ങിത്തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വൈത്ത് സിറ്റി: നീണ്ട ഇടവേളക്ക് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും സജീവമായി. ഇന്ന് രാവിലെ എട്ട് മണിക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ജസീറ എയർവേയ്സ് സർവീസ് നടത്തുന്ന ടെർമിനൽ 5ൽ നിന്നാണ് ആദ്യ വിമാനങ്ങൾ പറന്നുയർന്നത്. രാവിലെ ഒൻപത് മണിയോടെ തന്നെ കെയ്റോയിലേക്കും ഇസ്താംബൂളിലേക്കും ഉൾപ്പെടെയുള്ള മൂന്ന് സർവീസുകൾ കൃത്യസമയത്ത് പുറപ്പെട്ടു. കുവൈത്ത് എയർവേയ്സിന്റെ വിമാനങ്ങൾ ടെർമിനൽ 4ൽ നിന്നാണ് പ്രവർത്തനം തുടങ്ങിയത്. ആദ്യഘട്ടത്തിൽ മുംബൈ, ഡൽഹി, മനില, കെയ്റോ, അമ്മാൻ എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്. വരും ആഴ്ചകളിൽ ലണ്ടൻ, റിയാദ് തുടങ്ങി മുപ്പത്തിയഞ്ചോളം നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള ക്രമീകരണങ്ങളാണ് വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്നത്. വിമാനത്താവളം വീണ്ടും തുറന്നത് കുവൈത്തിലെ ടൂറിസം, വ്യാപാര മേഖലകൾക്ക് പുതിയ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ആഴ്ചകളിൽ വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതോടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer