കോഴിക്കോട്: സാമൂഹിക ഉന്നമനവും അത് വഴി രാജ്യത്തിന്‍റെ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ട് വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരുന്ന മലബാര്‍ ഗ്രൂപ്പ് സാന്ത്വന പരിചരണ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നു. സാന്ത്വന പരിചരണ ചികിത്സാ മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനുമായി (കജങ) കൈകോര്‍ത്ത് കൊണ്ട് څമലബാര്‍ കെയര്‍ കണക്ട്چ എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ സാമൂഹ്യാധിഷ്ഠിത പാലിയേറ്റീവ് കെയര്‍ സംരംഭമായ പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിശീലന ഗവേഷണ വിഭാഗമാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍.
മലബാര്‍ കെയര്‍ കണക്ട് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനും മലബാര്‍ ഗ്രൂപ്പും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ഐ പി എം ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദും, പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സെക്രട്ടറി പി സി ശ്രീകുമാറുമാണ് ധാരാണാപത്രത്തില്‍ ഒപ്പിട്ടത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ.സുരേഷ് കുമാര്‍, മലബാര്‍ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാദ് എ. കെ, മലബാര്‍ ഗ്രൂപ്പിലെ മറ്റ് ടീം അംഗങ്ങള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ അധികൃതര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിഭവ പരിമിതിയുള്ളതും പിന്നോക്കം നില്‍ക്കുന്നതുമായ സമൂഹങ്ങള്‍ക്ക് സാന്ത്വന പരിചരണം ലഭ്യമാക്കുന്നതിന് ഡിജിറ്റല്‍ പരിഹാരങ്ങള്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് മലബാര്‍ കെയര്‍ കണ്ക്ട് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓഡിയോ-വിഷ്വല്‍ ഹെല്‍പ് ഡെസ്ക്, വീഡിയോ കോണ്‍ഫറന്‍സിംഗ്, റെക്കോര്‍ഡിംഗ് സ്റ്റുഡിയോ, ഓണ്‍ലൈന്‍ പഠന പ്ലാറ്റ്ഫോം തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും.
സാന്ത്വന പരിചരണം അവശ്യമുള്ള ആളുകള്‍ക്ക് തത്സമയ വീഡിയോ, ഓഡിയോ, ടെലി കണ്‍സള്‍ട്ടേഷനുകള്‍ പ്രാദേശിക തലത്തില്‍ ആരംഭിച്ച് ഘട്ടം ഘട്ടമായി പദ്ധതി വിപുലീകരിക്കും. കിടപ്പിലായ രോഗികളെ പരിചരിക്കുന്നത് അത്യാവശ്യ ജീവിത നൈപുണിയാണെന്ന കാഴ്ചപ്പാട് പ്രോത്സാഹിപ്പിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കും. പരിചരണം, വിയോഗം, മരണ സംബന്ധമായ വിഷയങ്ങള്‍ എന്നിവ സമൂഹത്തില്‍ സജീവ ചര്‍ച്ചയാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കും. ഓണ്‍ലൈന്‍ ലേണിംഗ് പ്ലാറ്റ്ഫോമിന്‍റെ സഹായത്തോടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കും. 70 രാജ്യങ്ങളിലായി 800-ലധികം ഡോക്ടര്‍മാരെ ബന്ധിപ്പിക്കുന്ന ഗ്ലോബല്‍ പാലിയേറ്റീവ് ഡോക്ടേഴ്സ് നെറ്റ്വര്‍ക്കിന്‍റെ സഹായത്തോടെ സാന്ത്വന പരിചരണ മേഖലയില്‍ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സഹായകമായ ചര്‍ച്ചകളും പരിശീലന പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. പരിചരണത്തിന് എത്തുന്ന രോഗികളുടെ ജീവിത കഥകളുടെ ഒരു ഡിജിറ്റല്‍ ആര്‍കൈവ് സൃഷ്ടിക്കുന്നതിനുള്ള നൂതന പദ്ധതിയും മലബാര്‍ കെയര്‍കണക്ടിന്‍റെ പ്രത്യേകതയാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്സ് കേരളാ ഘടകം, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സമാഗത ഫൗണ്ടേഷന്‍ എന്നിവയുടെ പിന്തുണയോടെയാണ് കെയര്‍കണക്ടിന്‍റെ പശ്ചാത്തല സൗകര്യങ്ങള്‍ ഐ പി എമ്മില്‍ ഒരുക്കിയിരിക്കുന്നത്
സാന്ത്വന പരിചരണ മേഖലയില്‍ ഐപിഎമ്മിന്‍റെ വൈദഗ്ധ്യവും മലബാര്‍ ഗ്രൂപ്പിന്‍റെ വിപുലമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ചുകൊണ്ട് പ്രാദേശിക സാമൂഹിക ആവശ്യങ്ങള്‍ അഭിസംബോധന ചെയ്യുന്ന പരസ്പര താത്പര്യമുള്ള പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യാന്‍ സാധിക്കുന്ന ദീര്‍ഘകാല സഹകരണത്തിന്‍റെ പ്രാരംഭ ഘട്ടമായിട്ടാണ് മലബാര്‍ കെയര്‍ കണക്ടിനെ കണക്കാക്കുന്നത്.
മലബാര്‍ കെയര്‍ കണക്ട് പദ്ധതിയിലൂടെ മലബാര്‍ ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് സാന്ത്വന പരിചരണ മേഖലയില്‍ വളണ്ടിയര്‍മാരാകാനുള്ള അവസരവും ലഭിക്കും. രോഗികളോട് സഹാനുഭൂതിയോടെ പെരുമാറുന്നതിനും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനുള്ള പരിശീലനങ്ങളടക്കം ഇവര്‍ക്ക് നല്‍കും.
കിടപ്പു രോഗികള്‍ക്കും ദീര്‍ഘകാലമായി രോഗ ബാധിതരായി കഷ്ടപ്പെടുന്നവര്‍ക്കും ആവശ്യമായ പരിചരണവും ചികിത്സയും നല്‍കിക്കൊണ്ട് അവരെ ചേര്‍ത്തു നിര്‍ത്തുകയെന്നത് ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തിയാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. څലോകത്തിന് തന്നെ മാതൃക കാണിച്ചുകൊണ്ടാണ് സാന്ത്വന പരിചരണ രംഗത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ പ്രവര്‍ത്തിക്കുന്നത്. അവരുമായി കൈകോര്‍ത്തുകൊണ്ട് സാന്ത്വന പരിചരണം വ്യാപിപ്പിക്കുന്നതിനുള്ള അവസരമാണ് ഇപ്പോള്‍ മലബാര്‍ ഗ്രൂപ്പിന് കൈവന്നിരിക്കുന്നത്. ബിസിനസില്‍ നിന്നുള്ള ലാഭത്തിനപ്പുറം സാമൂഹിക നന്‍മയ്ക്കായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിനെക്കുറിച്ചാണ് മലബാര്‍ ഗ്രൂപ്പ് നിരന്തരം ആലോചിക്കുന്നത്. സി എസ് ആര്‍ മേഖലയില്‍ വിവിധ പദ്ധതികളിലായി വലിയ തോതിലുള്ള നിക്ഷേപങ്ങള്‍ നടത്തിക്കൊണ്ട് സമൂഹത്തില്‍ സുസ്ഥിരവും ദീര്‍ഘകാലത്തേയ്ക്കുള്ളതുമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് മലബാര്‍ ഗ്രൂപ്പിന്‍റെ ലക്ഷ്യംچ അദ്ദേഹം പറഞ്ഞു.
സാന്ത്വന പരിചരണ ചികിത്സാ രംഗം കൂടുതല്‍ മികവുറ്റതാക്കുന്നതിനും പരിചരണവും പരിശീലനവുമെല്ലാം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനും മലബാര്‍ ഗ്രൂപ്പുമായി യോജിച്ചുകൊണ്ട് നടപ്പാക്കുന്ന മലബാര്‍ കെയര്‍ കണക്ട് പദ്ധതിയിലൂടെ സാധിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ ഫൗണ്ടര്‍ ഡയറക്ടര്‍ ഡോ.സുരേഷ് കുമാര്‍ പറഞ്ഞു. ഈ രംഗത്ത് നമുക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഇത്തരമൊരു ഉദ്യമത്തിന് താല്‍പര്യം കാണിച്ച മലബാര്‍ ഗ്രൂപ്പിനെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇ എസ് ജി തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് മലബാര്‍ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടക്കുന്നത്. ഗ്രൂപ്പിന്‍റെ അന്തിമ വ്യാപാര ലാഭത്തിന്‍റെ 5 ശതമാനം വിവിധ സി എസ് ആര്‍ പദ്ധതികള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്. പ്രധാന സി എസ് ആര്‍ പദ്ധതികളിലൊന്നായ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതിയില്‍ ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി 1,30,000 പേര്‍ക്കും ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലും എത്യോപ്യയിലുമായി 15,000 പേര്‍ക്കും ദിവസേന ഭക്ഷണം നല്‍കുന്നുണ്ട്. തെരുവില്‍ കഴിയുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി അവരെ പുനരധിവസിപ്പിക്കുന്നതിനായി മൈക്രോ ലേണിംഗ് സെന്‍ററുകള്‍, അഗതികളായ അമ്മമാരെ സംരക്ഷിക്കുന്നതിനുള്ള څഗ്രാന്‍റ്മാ ഹോം’ പദ്ധതി, പെണ്‍കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി തുടങ്ങി നിരവധി സി എസ് ആര്‍ പ്രവര്‍ത്തനങ്ങളാണ് മലബാര്‍ ഗ്രൂപ്പ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 2026-2027 വര്‍ഷത്തില്‍ 200 കോടി രൂപയാണ് സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചിട്ടുള്ളത്.






