ഷോളയൂര്‍: തമിഴ്നാട്ടില്‍ നിന്നും ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി അട്ടപ്പാടിയിലേക്ക് ബിഗ് ഷോപ്പര്‍ ബാഗുകളിലാക്കി കടത്തുകയായിരുന്ന 99 കുപ്പി വിദേശമദ്യം പിടികൂടി. മദ്യം കടത്തുകയായിരുന്ന അമ്മയേയും മകനേയും ഷോളയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷോളയൂര്‍ എസ്എച്ച്ഒ സനല്‍രാജിന്റെ നിര്‍ദ്ദേശപ്രകരം ആനക്കട്ടിയില്‍ നിന്നാണ് എസ്ഐ ഫൈസല്‍ കോറോത്തും സംഘവും പ്രതികളെ പിടികൂടിയത്.






