സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നരഭോജി കടുവയെ പിടികൂടാന്‍ നെട്ടോട്ടമോടി വനംവകുപ്പും ജനങ്ങളും; ഫാഷൻ ഷോയിൽ പാട്ടുപാടി വനം വകുപ്പ് മന്ത്രി, പ്രതിഷേധം ശക്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയെ പിടികൂടാനായി വനംവകുപ്പും പോലീസും രാത്രിയും പകലും തിരച്ചിൽ തുടരുന്നതിനിടെ, സംഭവസ്ഥലത്ത് എത്താതെ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ കോഴിക്കോട്ട് ഫാഷൻ ഷോയിൽ പാട്ടുപാടിയത് വിവാദമാകുന്നു. ഇൻഡോർ സ്റ്റേഡിയത്തിൽ നടൻ ഇടവേള ബാബു സംവിധാനം ചെയ്യുന്ന “ഫ്രീഡം ഫാഷൻ ഫ്യൂഷൻ” മ്യൂസിക്കൽ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്ത് പാട്ടുപാടുകയായിരുന്നു. പ്രദേശവാസികൾ മന്ത്രിയുടെ ഇത്തരത്തിലുള്ള അവഗണനക്കെതിരെ കടുത്ത പ്രതിക്ഷേധമാണ് ഉയർത്തുന്നത്. മന്ത്രി നാളെ വയനാട്ടിലെത്തുന്നുണ്ട്. തുടർന്ന് കലക്ട്രേറ്റിൽ ഉന്നതതല യോഗത്തിൽ പങ്കെടുക്കുകയും തിരച്ചിലിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്യും.

അതേസമയം, പഞ്ചാരക്കൊല്ലിയിൽ വീണ്ടും കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു. വസ്ത്രമെടുക്കാനായി പുറത്തിറങ്ങയപ്പോഴാണ് കടുവയെ നേരിൽ കണ്ടതെന്ന് ഒരു കുടുംബം വ്യക്തമാക്കി. കുരങ്ങിന്റെ ശബ്ദം കേട്ട് നോക്കിയപ്പോൾ കടുവയുടെ മുൻഭാഗം നേരിട്ട് കണ്ടുവെന്നു ഇവർ പറഞ്ഞു. ഇതുകൂടാതെ മറ്റൊരു നാട്ടുകാരനും കടുവയുടെ പറഞ്ഞു. ജനവാസ മേഖലയിൽ കടുവ വീണ്ടും പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ വീട്ടിൽ തന്നെ കഴിയാൻ നിർദേശം നൽകിയതായി മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി.കെ. രത്നവല്ലി അറിയിച്ചു. കര്‍ഫ്യു നിയമം പാലിക്കാൻ ശക്തമായ നിർദേശവും നൽകി. അതേസമയം, നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. കടുവയെ പിടികൂടിയാൽ വനത്തിൽ വിടാതെ മൃഗശാലയിലേക്കോ സംരക്ഷണകേന്ദ്രത്തിലേക്കോ മാറ്റുമെന്നും, പിടികൂടാൻ സാധിച്ചില്ലെങ്കിൽ മയക്കുവെടി ഉപയോഗിച്ച് പിടികൂടുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യുമെന്ന് ഉറപ്പ് നൽകി.

സിസിഎഫ് കെ.എസ്. ദീപ, എ.ഡി.എം ദേവകി കെ, ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, ജനപ്രതിനിധികൾ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.