തിരുവനന്തപുരം: മുന്‍മന്ത്രി കെ. രാജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമാകും.
സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമാണ് കെ.രാജു. കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോള്‍ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു. തുടര്‍ന്നാണ് കെ രാജുവിനെ പരിഗണിച്ചത്.
നേരത്തെ വിളപ്പില്‍ രാധാകൃഷ്ണനെയാണ് സിപിഐ പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നത്.
https://www.facebook.com/share/g/19x82MzA1J/?mibextid=wwXIfr
മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു വിളപ്പില്‍ രാധാകൃഷ്ണനെ മാറ്റിയത്. നിലവില്‍ കെ ജയകുമാര്‍ പ്രസിഡന്റായാല്‍ സിപിഐ പ്രതിനിധിയായി വിളപ്പില്‍ രാധാകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയായി ഒരേ സമുദായത്തില്‍ നിന്നുള്ളവരാകുമെന്നായിരുന്നു മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി അറിയിച്ചത്.
https://whiteswantvnews.com/fresh-cut-strike-waste-management-begins-under-police-protection/
തുടര്‍ന്ന് വിളപ്പില്‍ രാധാകൃഷ്ണനെ മാറ്റുകയായിരുന്നു. കെ രാജുവിനെ ദേവസ്വം ബോര്‍ഡ് അംഗമായി തീരുമാനിച്ച പ്രഖ്യാപനം ഉടനെ ഉണ്ടാകും.



