സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മലമ്പുഴയിൽ മത്സരിക്കണം; താൽപര്യം യു.ഡി.എഫ് നേതൃത്വത്തെ അറിയിച്ചു വി.എസ്സിന്റെ മുൻ പിഎ സുരേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വി.എസ്. അച്യുതാനന്ദന്റെ പേഴ്സനൽ അസിസ്റ്റന്റ് ആയിരുന്ന എ. സുരേഷ് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. മലമ്പുഴയിൽ മത്സരിക്കാനുള്ള താത്പര്യം യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സ്ഥാനാർഥിത്വത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവരാണെന്നും സുരേഷ് പറഞ്ഞു.

സുരേഷിന് മലമ്പുഴ മണ്ഡലവുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും അവിടത്തെ ജനങ്ങൾക്ക് സുരേഷിനെ നന്നായി അറിയാമെന്നും സുരേഷിന്റെ സാന്നിധ്യം മണ്ഡലത്തിലും സമീപ മണ്ഡലങ്ങളിലും പ്രതിഫലനങ്ങളുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

കൊടപ്പനക്കൽ തറവാട് കേരളത്തിലെ മതസൗഹാർദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടവും സാംസ്കാരിക കേന്ദ്രവുമാണെന്ന് എ. സുരേഷ് പറഞ്ഞു. ഇവിടെവന്ന് അനുഗ്രഹം വാങ്ങണമെന്ന് ഏറെനാളായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അവസരം വന്നത്. പി.കെ. ഫിറോസും മഞ്ഞളാംകുഴി അലിയും ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് സുരേഷെത്തിയത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement