കൊച്ചി: മാരക രാസലഹരിയായ മെത്താക്യുലോണുമായി വിദേശ വനിത നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ടോംഗോ സ്വദേശിനിയായ ലത്തിഫാറ്റു ഔറോയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് നാല് കിലോഗ്രാം മെത്താക്യുലോൺ പിടിച്ചെടുത്തു.
ദോഹയിൽ നിന്നെത്തിയ പ്രതി കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്ക് പോകാനായി വിമാനത്താവള ടെർമിനലിൽ കാത്തിരിക്കുമ്പോഴാണ് പിടിയിലായത്. സിയാൽ അധികൃതർ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് ബാഗേജ് കസ്റ്റംസിന് കൈമാറുകയായിരുന്നു. വിശദമായ പരിശോധനയിലാണ് രാസലഹരി കണ്ടെത്തിയത്.
പിടിച്ചെടുത്ത മെത്താക്യുലോണിന് വിപണിയിൽ രണ്ട് കോടി രൂപയിലധികം വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. ചോദ്യംചെയ്യലിൽ നേരത്തെയും ദേഖിയിലെക്ക് രാസലഹരി കടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായും അധികൃതർ വ്യക്തമാക്കി. അറസ്റ്റിലായ വിദേശ വനിതയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.



