സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കളഞ്ഞു കിട്ടിയ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി നാലാം ക്ലാസുകാരി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തലയോലപ്പറമ്പ്: വഴിയരികിൽ ലഭിച്ച സ്വർണമാല യഥാർത്ഥ ഉടമയ്ക്ക് തിരികെ നൽകി നാലാം ക്ലാസ് വിദ്യാർത്ഥിനി മാതൃകയായി. വെള്ളൂർ ഭവൻസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയായ ജുവൽ ബിബിനാണ് ഈ നല്ല പ്രവൃത്തിയിലൂടെ ശ്രദ്ധ നേടിയത്. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ അച്ഛനൊപ്പം ബേക്കറി സാധനങ്ങൾ വാങ്ങാൻ പള്ളിക്കവലയിലെത്തിയപ്പോഴാണ് വഴിയിൽ കിടന്നിരുന്ന മുക്കാൽ പവൻ വരുന്ന സ്വർണമാല ജുവലിന് കിട്ടിയത്.

തുടർന്ന് ജുവലും അച്ഛനും ചേർന്ന് മാല തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. വടയാർ ആറ്റുവേലക്കടവ് സ്വദേശിയായ രതീഷിന്റെ യുകെജിയിൽ പഠിക്കുന്ന മകളുടേതായിരുന്നു നഷ്ടമായ മാല. പിന്നീട് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ വെച്ച് ജുവൽ തന്നെയാണ് പോലീസിന്റെ സാന്നിധ്യത്തിൽ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകിയത്. വിദ്യാർത്ഥിനിയുടെ സത്യസന്ധതയ്ക്ക് നാട്ടുകാർ പ്രശംസ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.