തിരുവനന്തപുരം: സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും എന്ന് എല്‍ഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എല്‍ഡിഎഫിന് യോജിപ്പാണ്. എന്നിരുന്നാലും, വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണമെന്നാണ് ആവശ്യം. ശമ്പളം കൃത്യമായി നൽകുന്നതും ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്ദാനം ചെയ്ത 21,000 രൂപ നൽകണം. 3000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്. തിരഞ്ഞെടുപ്പിലുണ്ടായ തോൽവിയിലും അദ്ദേഹം പ്രതികരിച്ചു. എഴുപതുകളിൽ 17 സീറ്റിലേക്ക് തകർന്നു പോയ സിപിഎം ശക്തമായി തന്നെ തിരിച്ചുവന്നിരുന്നു. തോൽവി സംബന്ധിച്ച പരിശോധന പൂർത്തിയായ ശേഷം നിലപാട് അറിയിക്കുമെന്നും വ്യക്തമാക്കി.






