മലപ്പുറം : എടവണ്ണ, ഊർങ്ങാട്ടിരി, കാവനൂർ, മമ്പാട്, കീഴുപറമ്പ് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് എടവണ്ണ ഡിവിഷൻ. ബ്ലോക്ക് പഞ്ചായത്തിന്റെ എട്ട് ഡിവിഷനുകളും ഇതി നുകീഴിലുണ്ട്. യുഡിഎഫ് അംഗമാണ് കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞടുപ്പ് പ്രചാരണത്തിനല്ലാതെ ഇവരെ ഡിവിഷനിൽ കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ജില്ലാ പഞ്ചായത്തംഗം ആരാണെന്ന് അറിയാത്തവർ പോലുമുണ്ട്. ഡിവിഷനിലേക്ക് ജില്ലാ പഞ്ചായത്ത് പദ്ധതികൾ എത്തിക്കുന്നതിലും പരാജയമായിരുന്നു. ഇതിനെതിരെയുള്ള ജനവിധികൂടിയാകും ഈ തെരഞ്ഞെടുപ്പ്. വണ്ടൂർ പോരൂർ കോട്ടക്കുന്ന് സ്വദേശി മുഹമ്മദ് സഫ്വാനാണ് എൽഡിഎഫ് സ്ഥാനാർഥി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഇരുപത്തിനാലുകാരൻ പൊതുരംഗത്തേക്ക് കടന്നത്. നിലവിൽ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റംഗവും സിപിഐ എം കോട്ടക്കുന്ന് ബ്രാഞ്ചംഗവുമാണ്.
എസ്എഫ്ഐ ഏരിയാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.കെ ടി അഷറഫ് (യുഡിഎഫ്)നിലവിൽ ജില്ലാ പഞ്ചായത്ത് ഏലംകുളം ഡിവിഷൻ അംഗമായ കെ ടി അഷറഫാണ് യുഡിഎഫ് സ്ഥാനാർഥി. എംഎസ്എഫ് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. എടവണ്ണ കൊളപ്പാട് സ്വദേശിയും യുവമോർച്ച ഈസ്റ്റ് ജില്ലാ പ്രസിഡന്റുമായ അഖിൽ സായിയാണ് എൻഡിഎ സ്ഥാനാർഥി.



