മലപ്പുറം: സി.എച്ച്.എം.കെ.എം. ഹൈസ്കൂൾ കിൻ്റർഗാർട്ടൺ വിഭാഗത്തിൽ ‘ഫ്രൂട്ട് സാലഡ് ഡേ’ ആഘോഷിച്ചു. കുട്ടികളിൽ പഴങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ചും അവബോധം നൽകുന്നതിനായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
എച്ച് എം സിന്ധു പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളെല്ലാം വ്യത്യസ്തയിനം പഴങ്ങളുടെ വേഷമണിഞ്ഞാണ് സ്കൂളിലെത്തിയത്. ഇത് പരിപാടിയ്ക്ക് വർണ്ണശോഭ നൽകി. കുട്ടികൾ തന്നെ പലതരം പഴങ്ങൾ ഉപയോഗിച്ച് ഫ്രൂട്ട് സാലഡ് തയ്യാറാക്കുകയും അതിൻ്റെ തയ്യാറാക്കുന്ന രീതി അവതരിപ്പിക്കുകയും ചെയ്തു.
അധ്യാപകരുടെ സഹായത്തോടെ തയ്യാറാക്കിയ ആരോഗ്യകരവും രുചികരവുമായ ഫ്രൂട്ട് സാലഡ് വിദ്യാർത്ഥികൾ ഏറെ ആസ്വദിച്ചു കഴിച്ചു.
കെ.ജി. വിഭാഗത്തിലെ അധ്യാപികയായ ബാസിത മിസ്സ് പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരായ ഇർഫാന മിസ്സ്, മുഹ്സിന മിസ്സ് എന്നിവരും പരിപാടിയുടെ വിജയത്തിനായി സഹായങ്ങൾ ചെയ്തു. എൽ.പി. വിഭാഗം ഹെഡ് ആയ ഫസീല മിസ്സ് പരിപാടിയിൽ പങ്കെടുത്തു.






