Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്ധനച്ചെലവ് 60 ശതമാനം വരെ ഉയർന്നു; അടിയന്തര സഹായം തേടി എയർലൈനുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷവും വ്യോമപാതകളിലെ നിയന്ത്രണങ്ങളും മൂലം പ്രവർത്തനച്ചെലവ് ഉയർന്നതോടെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് എന്നിവ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്.ഐ.എ) കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ചരാപ്പു രാംമോഹൻ നായിഡുവിന് കത്തയച്ചു.

സെപ്റ്റംബർ 25ന് അയച്ച കത്തിൽ വ്യോമപാതകൾ വഴിതിരിച്ചുവിട്ടതിനെത്തുടർന്നുണ്ടായ അധിക ദൂരം, വിമാന ഇന്ധനമായ എ.ടി.എഫ് വിലയിലെ വർധന, ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച എന്നിവയാണ് പ്രധാന വെല്ലുവിളികളായി സംഘടന ചൂണ്ടിക്കാട്ടിയത്. വ്യോമപാത ദീർഘിച്ചതോടെ ഇന്ധന ഉപഭോഗത്തിനും ജീവനക്കാരുടെ ചെലവിനും പുറമെ ലീസ്, ഇൻഷുറൻസ് തുടങ്ങിയ ചെലവുകളും വർധിച്ചു. ലീസ്, ഇൻഷുറൻസ് തുകകൾ ഡോളറിൽ നൽകേണ്ടതിനാൽ രൂപയുടെ മൂല്യത്തകർച്ചയും കമ്പനികൾക്ക് തിരിച്ചടിയായി.

ടിക്കറ്റുകൾ നേരത്തെ വിറ്റഴിച്ചതിനാൽ പെട്ടെന്ന് നിരക്ക് വർധിപ്പിച്ച് അധിക ചെലവ് യാത്രക്കാരിൽ നിന്ന് ഈടാക്കാനും വിമാനക്കമ്പനികൾക്ക് കഴിയുന്നില്ല. സാധാരണയായി മൊത്തം പ്രവർത്തനച്ചെലവിന്റെ 30 മുതൽ 40 ശതമാനം വരെയായിരുന്ന ഇന്ധനച്ചെലവ് നിലവിൽ 55 മുതൽ 60 ശതമാനം വരെയായി ഉയർന്നതായി എഫ്.ഐ.എ വ്യക്തമാക്കി.

അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 72 ഡോളറിൽ നിന്ന് 118 ഡോളറായി ഉയർന്നതായും സംഘടന ചൂണ്ടിക്കാട്ടി. എ.ടി.എഫ് വില ബാരലിന് 260.24 ഡോളർ വരെ ഉയർന്നശേഷം നിലവിൽ 175.33 ഡോളറിലാണ്.

പ്രതിസന്ധി നേരിടാൻ ആഭ്യന്തര സർവീസുകൾക്ക് നേരത്തെ അനുവദിച്ച 25 ശതമാനം ലാൻഡിങ്, പാർക്കിങ് ചാർജ് ഇളവ് നീട്ടിനൽകണമെന്നും എഫ്.ഐ.എ ആവശ്യപ്പെട്ടു. ആഭ്യന്തര എ.ടി.എഫ് വിലനിർണയം അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് പകരം ‘കോസ്റ്റ് പ്ലസ്’ മാതൃകയിലേക്ക് മാറ്റണമെന്നും 11 ശതമാനം എക്സൈസ് ഡ്യൂട്ടി നിശ്ചിത നിരക്കിലേക്ക് ക്രമീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഡൽഹി, മഹാരാഷ്ട്ര സർക്കാരുകൾ നൽകുന്ന ഏഴ് ശതമാനം വാറ്റ് ഇളവ് തുടരണമെന്നും മറ്റ് പ്രധാന സംസ്ഥാനങ്ങളിലും സമാന ഇളവുകൾ ഏർപ്പെടുത്തണമെന്നും എഫ്.ഐ.എ ആവശ്യപ്പെട്ടു. സമയബന്ധിതമായി സർക്കാർ സാമ്പത്തിക സഹായം നൽകിയില്ലെങ്കിൽ ലാഭകരമല്ലാത്ത നിരവധി സർവീസുകൾ നിർത്തിവെക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരാകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix