കോഴിക്കോട്: മംഗലാപുരം കോയമ്പത്തൂര്‍ എക്സ്പ്രസില്‍ നിന്നും പെണ്‍കുട്ടി പുറത്തേക്ക് വീണു. റിഹ എന്ന 19 കാരിയാണ് ട്രെയിനില്‍ നിന്നും വീണത്. കോഴിക്കോട് എലത്തൂര്‍ പാവങ്ങാട് റെയില്‍വേ മേല്‍പാലത്തിനു നൂറു മീറ്റര്‍ മാറിയാണ് എന്ന പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണത്. വീണു പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.
ഇവരെ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയ്ക്കു പിന്നാലെ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ 21 മിനിറ്റോളം നിര്‍ത്തിയിട്ടതിനാല്‍ വൈകിയാണ് സര്‍വീസ് പുനഃരാരംഭിച്ചത്.






