കൊച്ചി:ആഗോള അയ്യപ്പ സംഗമം, സര്‍ക്കാറിനോടും ഹൈക്കോടതിയോടും വിശദീകരണം തേടി ഹൈക്കോടതി, ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന്‌കോടതി ചോദിച്ചു ദേവസ്വം ബോര്‍ഡ് ആണ് സംഘടിപ്പിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനും ജൂബിലി ആഘോഷത്തിന്റെ ഭാഗമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോര്‍ഡിന് മറ്റു ക്ഷേത്രങ്ങള്‍ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തില്‍ സര്‍ക്കാരിനും ബോര്‍ഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു ഹര്‍ജി ഫയലില്‍ സ്വീകരിച്ചു പരിപാടിയുടെ സാമ്പത്തിക ചെലവുകളും, ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ദേവസ്വം ബോര്‍ഡും, സര്‍ക്കാരും മറുപടി നല്‍കണം.






