സംവിധായകന്‍ ജീത്തു ജോസഫ്, ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളനി’ല്‍ കെ.ആര്‍ ഗോകുല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ബിജു മേനോനും ജോജു ജോര്‍ജ്ജും ഒന്നിക്കുന്ന ചിത്രം ജനുവരി 30നാണ് തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്നത്.
സിനിമയുടെ ട്രെയിലര്‍ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന ആന്റണി സേവ്യര്‍ എന്ന കഥാപാത്രത്തിന്റെ മകനായ ഫിലിപ്പ് ആന്റണി എന്ന കഥാപാത്രമായാണ് ഗോകുല്‍ എത്തുന്നത്. ചിത്രത്തില്‍ സാമുവല്‍ ജോസഫ് എന്ന കഥാപാത്രമായാണ് ജോജു ജോര്‍ജ്ജ് എത്തുന്നത്.
ആടുജീവിതം’ എന്ന ബ്ലെസി ചിത്രത്തിലെ ഹക്കീം എന്ന കഥപാത്രത്തെ അനശ്വരമാക്കിയ അഭിനേതാവാണ് ഗോകുല്‍.ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഡിസ്ട്രിബ്യൂഷന്‍. മൈ ബോസ്, മമ്മി ആന്‍ഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമന്‍, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വലതുവശത്തെ കള്ളന്‍’. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളന്‍’ ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.










