സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ താഴ്ച്ച. ഒരു പവൻ സ്വർണ്ണത്തിന് 520 രൂപയും, ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 71,520 രൂപയും, ഗ്രാമിന് 8,940 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം 3,282.91 ഡോളറിലാണ് ഇപ്പോൾ നടക്കുന്നത്.
കേരളത്തിലെ വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,11,800 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 111.80 രൂപ, 8 ഗ്രാമിന് 894.40 രൂപ, 10 ഗ്രാമിന് 1,118 രൂപ, 100 ഗ്രാമിന് 11,180 രൂപ എന്നിങ്ങനെയാണ് വില നിലവാരം.






