സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 460 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: 22 കാരറ്റ് സ്വർണം ഗ്രാമിന് ഇന്ന് 460 രൂപയും പവന് 3680 രൂപയും കുറഞ്ഞു. ഒരു പവന് 1,13,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് വില 14,155 രൂപയാണ്. 18 കാരറ്റിന് ഗ്രാമിന് 376 രൂപ കുറഞ്ഞ് 11,582 രൂപയായി. പവന് 3008 രൂപയാണ് ഇടിഞ്ഞത്. ബുധനാഴ്ച വൈകിട്ട് ഗ്രാമിന് 100 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വർണവില കുറയുന്നുണ്ട്. ആഗോള വിപണിയിലെ വിലവ്യത്യാസമാണ് സംസ്ഥാനത്തെ വിലയിലും പ്രതിഫലിക്കുന്നത്.

ആഗോള തലത്തിൽ ഭൗമ- രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടായതാണ് സ്വർണ വിലയെ താഴോട്ട് വലിച്ചത്. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്‍റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിയുകയാണ്.

ഏഷ്യൻ വിപണിയിൽ വെള്ളി വില 15% വരെ ഇടിഞ്ഞു. സ്വർണ്ണം 3.5% വരെ ഇടിഞ്ഞു. അതേസമയം കേരളത്തിലെ സ്വർണവില ജ്വല്ലറികളിൽ വിൽക്കുന്ന ഇന്നത്തെ ഏറ്റവും പുതിയ വിലനിലവാരം അടിസ്ഥാനമാക്കിയുള്ളതാണ്. ജിഎസ്‌ടിയും പണിക്കൂലിയും ഇതിൽ ഉൾപ്പെട്ടിട്ടില്ല.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement