തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് സര്‍വ്വകാല റെക്കോർഡിലേക്ക് ഉയർന്നു. 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില പവന് 640 രൂപ വർദ്ധിച്ച് 87,560 രൂപയായി. ജിഎസ്ടി, പണിക്കൂലി, ഹോൾമാർക്ക് ഫീസ് ഉൾപ്പെടുത്തിയാൽ, ഒരു പവൻ ആഭരണത്തിന് കുറഞ്ഞത് 95,000 രൂപ നൽകേണ്ടിവരും. നിലവിൽ, ഒരു ഗ്രാം സ്വർണത്തിനുള്ള നിരക്ക് 12,000 രൂപയ്ക്ക് എത്തി.
കേരളത്തിലെ സ്വർണവില അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കിലെ മാറ്റങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കുന്നതെന്ന്
ഒൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ അറിയിച്ചു. ദീപാവലിക്ക് മുമ്പ് സ്വർണവില 12,000 രൂപ ഗ്രാം നിരക്കിൽ എത്തുമെന്നാണ് സൂചന. വില വർധനവ് പ്രത്യേകിച്ച് വിവാഹവിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.






