തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുടെയും വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 10,280 രൂപയും ഒരു പവന് സ്വര്‍ണത്തിന് 82,240 രൂപയുമായി. 18കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ വർധിച്ച് 8440 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 145 രൂപയാണ് ഇന്നത്തെ വെള്ളി വില. രാജ്യാന്തരതലത്തിലെ ചെറിയ ചലനങ്ങൾപോലും സ്വർണവിലയിൽ വ്യതിയാനങ്ങൾ ഉണ്ടാക്കും.






