സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സന്തോഷ വാർത്ത; അടച്ച പൈസ തിരികെ തരുമെന്ന് KSEB

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാർച്ച് മാസത്തിൽ ഉപഭോക്താക്കൾക്ക് ഇന്ധനസർചാർജ് തിരികെ നൽകാൻ കെഎസ്ഇബി. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ് വൈദ്യുതി ബില്ലിൽ കുറവുചെയ്തു നൽകുന്നത്. 2026 ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങൽ വിലുണ്ടായ കുറവാണ് കെഎസ്ഇബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നൽകിയ ചെലവിൽ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സർചാർജ് 2 പൈസ യൂണിറ്റ് ആയി കണക്കാക്കിയിട്ടുണ്ട്.

മാർച്ച് മാസത്തെ ബില്ലിൽ കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1 പൈസയുടെയും കുറവ് ലഭിക്കുമെന്ന് ബോർഡ് അറിയിച്ചു. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87 ആം ചട്ടം പരിഷ്കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച വിജ്ഞാപനം പ്രകാരം ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ മൂലം വിലയിൽ വ്യതിയാനം വന്നാൽ അത് ഉപയോക്താവിനും കൈമാറണമെന്ന് വ്യവസ്ഥയുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.