പാലക്കാട്: പട്ടാമ്പി പള്ളിപ്പുറത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. മംഗലാപുരത്ത് നിന്ന് പാലക്കാടേക്ക് വരികയായിരുന്ന ഗുഡ്സ് ട്രെയിനാണ് രാവിലെ 11.30ഓടെ അപകടത്തിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് നാല് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു.
ഷൊർണൂരിൽ നിന്നുള്ള റെയിൽവേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ച ശേഷം ഏകദേശം ഒരു മണിക്കൂറിനുള്ളിൽ പാളം തെറ്റിയ ബോഗി വീണ്ടും ട്രാക്കിലേക്കു മാറ്റി. ഇതോടെ രക്ഷാപ്രവർത്തനങ്ങളും സാങ്കേതിക നടപടികളും പൂർത്തിയായി. നിലവിൽ ഈ ട്രാക്കിൽ നിർത്തിയിട്ടിരിക്കുന്ന ട്രെയിൻ സർവീസുകൾ ഉടൻ തന്നെ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.






