തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകളുടെ ചെലവ് നിരീക്ഷിക്കാനായി പ്രത്യേക സമിതി രൂപീകരിച്ച് സർക്കാർ. വിദേശത്തെ ഇന്ത്യൻ എംബസികൾ വഴി നടത്തുന്ന പണമിടപാടുകളും മറ്റും നിരീക്ഷിക്കാനും രേഖകൾ സൂക്ഷിക്കുന്നതിനുമാണു സമിതി രൂപീകരിച്ചത്.
പൊതുഭരണവകുപ്പ് സെക്രട്ടറി, ഡൽഹി കേരളാ ഹൗസ് റസിഡന്റ് കമ്മിഷണർ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫിസർ, കേരളാ ഹൗസ് ലെയ്സൺ ഓഫിസർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. അർധവാർഷികാടിസ്ഥാനത്തിൽ സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. സിഎജി ചോദ്യങ്ങൾ ഉന്നയിച്ച പശ്ചാത്തലത്തിലാണ് നടപടി.






