വാഷിംഗ്ടൺ: അമേരിക്കയിൽ കേന്ദ്ര സർക്കാർ ഷട്ട് ഡൗണിനെ തുടർന്ന് ജനജീവിതം കനത്ത പ്രതിസന്ധിയിലായിരിക്കുന്നു. സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി കിട്ടാതെയായതിനാൽ പതിനായിരക്കണക്കിന് ജീവനക്കാർ ശമ്പളമില്ലാതെ അവധിയിലാണ്. അനവധി സേവനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. ഇമിഗ്രേഷൻ, മെഡിക്കൽ, അതിർത്തി സുരക്ഷ തുടങ്ങിയ മേഖലകളിൽ വലിയ തോതിൽ ജീവനക്കാർ ഇല്ലാതാകുമ്പോൾ പ്രശ്നങ്ങൾ രൂക്ഷമാകുകയാണ്. വിമാനത്താവളങ്ങളിൽ യാത്ര തടസ്സപ്പെടും. പാസ്‌പോർട്ട്, ഭക്ഷ്യ സഹായ പദ്ധതികൾ, സാമൂഹിക ആരോഗ്യ സംരക്ഷണങ്ങൾ തുടങ്ങിയവയിലും തിരിച്ചടികളുണ്ട്.
മ്യൂസിയങ്ങൾ, നാഷണൽ പാർക്കുകൾ, മൃഗശാലകൾ തുടങ്ങിയ സ്ഥലങ്ങളിൽ പ്രവർത്തനം സ്തംഭിച്ചേക്കാം. ട്രംപ് ഭരണകൂടത്തിന്റെ ഷട്ട് ഡൗൺ നീണ്ടാൽ ജനങ്ങളെയും വന്യജീവികളെയും പ്രതിസന്ധിയിലാക്കിയേക്കുമെന്ന് വിലയിരുത്തൽ.




