മലപ്പുറം: സ്ഥലമേറ്റെടുക്കുന്നതിലുള്ള പ്രതിഷേധം മൂലം മരവിപ്പിച്ച ഗുരുവായൂർ – തിരുനാവായ റെയിൽവേപാത നിർമ്മാണത്തിന്റെ പ്രാരംഭപ്രവർത്തനം സംസ്ഥാനസർക്കാർ ഇടപെട്ടാൽ പദ്ധതി വേഗം നടപ്പാകാൻ സാധ്യത. അലൈൻമെന്റ് നിശ്ചയിച്ച് സർവേ പൂർത്തിയാക്കിയാൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ തയ്യാറാണെന്നാണ് റെയിൽവേ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.
വർഷങ്ങൾക്കു മുൻപ് റെയിൽവേ ബഡ്ജറ്റിൽ കൂടുതൽ തുക അനുവദിച്ചെങ്കിലും മലപ്പുറം ജില്ലയിൽ സർവേ നടക്കാത്തതിനാൽ പദ്ധതി മരവിപ്പിച്ചു. എന്നാൽ തൃശൂർ ജില്ലയിൽ സർവേ പൂർത്തിയാക്കിയിരുന്നു. ഉടൻ തന്നെ
മലപ്പുറം ജില്ലയിലും സർവേ ആരംഭിക്കുമെന്നാണ് അറിയുന്നത്
ഗുരുവായൂർ – തിരുനാവായ റെയിൽവേ യാഥാർത്ഥ്യമാവുകയാണെങ്കിൽ കൊങ്കൺ റെയിൽവേയുമായി ബന്ധിപ്പിക്കപ്പെടും. മൂകാംബിക മുതൽ ഗുരുവായൂർ വരെയുള്ള തീർത്ഥാടനം എളുപ്പമാകും. മലപ്പുറം – തൃശൂർ – എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന തീരദേശ റെയിൽപാതയ്ക്കായി പതിറ്റാണ്ടുകൾക്ക് മുൻപേ സർവേ നടന്നിരുന്നു. തീരദേശ റെയിൽപാതയിൽ 4 റെയിൽവേ സ്റ്റേഷനുകളാണ് ഉള്ളത്. റൂട്ടിലെ പ്രധാന സ്റ്റേഷൻ പൊന്നാനിയിലും. കുണ്ടുകടവ് ജംഗ്ഷനിലാണ് സ്റ്റേഷൻ നിർമിക്കുക.










