കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂരിലെ തളാപ്പിലെ ഒരു വീട്ടിൽ നിന്നുമാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇന്ന് പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സൗമ്യ കൊലക്കേസ് പ്രതിയാണ് ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിക്കായി പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. സെല്ലിന്റെ കമ്പി മുറിച്ചാണ് ജയിൽ ചാടിയത് എന്നാണ് വിവരം.




