Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചെറുമകന്‍ മുത്തശ്ശിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്‍ഡോര്‍: ഇന്‍ഡോറിലെ മല്‍ഹര്‍ഗഞ്ചില്‍ ചെറുമകന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി. ഞാന്തി ധനഞ്ജയ് എന്ന 65 കാരിയെയാണ് 28 കാരനായ വികാസ് കൊലപ്പെടുത്തിയത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം മൃതശരീരം മുറിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. കൃത്യം നടത്തിയതിന് ശേഷം രാജസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വികാസ് ഒരു കടുത്ത മദ്യപാനിയായിരുന്നു. മദ്യപാനവും മര്‍ദനവും കാരണം ഇയാളുടെ ഭാര്യ ഒരു വര്‍ഷം മുമ്പ് പിരിഞ്ഞ് പോയിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കും ഏഴ് വയസുള്ള ഒരു പെണ്‍കുട്ടിയും അഞ്ച് വയസുള്ള ഒരു ആണ്‍കുട്ടിയും ഉണ്ട്. ഈ രണ്ട് കുട്ടികളെയും കൊല്ലപ്പെട്ട ശാന്തിയായിരുന്നു വളര്‍ത്തിയിരുന്നത്. ശാന്തിയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. തന്‍റെ പെന്‍ഷന്‍ പണം ഉപയോഗിച്ചാണ് ഇവര്‍ ചെറുമകന്‍റെ രണ്ട് കുട്ടികളെ വളര്‍ത്തിയതും കുടുംബം നോക്കിയിരുന്നതും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix