തളിപ്പറമ്പ്:സ്റ്റീമര്‍ പൊട്ടിത്തെറിച്ച് അസം സ്വദേശിയായ തൊഴിലാളി മരിച്ചു. നാടുകാണി കിന്‍ഫ്ര പാര്‍ക്കിലെ നാപ്റ്റ ന്യൂട്രിക്കോ എന്ന ജ്യൂസ് ഫാക്ടറിയിലെ തൊഴിലാളി അമീര്‍ ഹുസൈന്‍(26) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സ്റ്റീമര്‍ പൊട്ടിത്തെറിച്ച് തലയില്‍ ഇരുമ്പു കമ്പി തുളച്ചുകയറി അമീറിന് ഗുരുതരമായി പരുക്കേറ്റത്.
പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഇയാളെ രാത്രിയോടെ കണ്ണൂരിലെ എകെജി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.






