Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വേങ്ങരയിലെ അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വേങ്ങര എസ്.എസ് റോഡിലെ വാടക കെട്ടിടത്തിൽ അതിഥി തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് കടലൂർ ജില്ലയിലെ ചിദംബരം സ്വദേശിയായ ശങ്കർ അഞ്ചാൻ (52) ആണ് മരിച്ചത്.

കരുവേപ്പിൽ ബിൽഡിംഗിന്റെ ഒന്നാം നിലയിലെ താമസ സ്ഥലത്ത് ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോൺ വിളികൾക്ക് പ്രതികരിക്കാതിരുന്നതിനാൽ സഹോദരൻ ബാലമുരുകൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

മൃതദേഹം നിലത്തോട് ചേർന്ന നിലയിലായിരുന്നുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞ ഇരുപത് വർഷമായി വേങ്ങരയിൽ താമസിച്ചിരുന്ന ശങ്കർ യന്ത്രം ഉപയോഗിച്ച് പുല്ല് വെട്ടുന്ന തൊഴിലാളിയായിരുന്നു.

ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. രഞ്ജിത്ത്യുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix