തൃശൂർ: വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹനായ ഗുരുവായൂർ എ.സി.പി സി. പ്രേമാനന്ദകൃഷ്ണൻനെ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ.) ഗുരുവായൂർ യൂണിറ്റ് ആദരിച്ചു.
സംസ്ഥാന ട്രഷറർ സി. ബിജുലാൽ, ജില്ലാ രക്ഷാധികാരി ജി. കെ. പ്രകാശ്, യൂണിറ്റ് പ്രസിഡൻ്റ് ഒ.കെ.ആർ. മണികണ്ഠൻ, സെക്രട്ടറി രവീന്ദ്രൻ നമ്പ്യാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംഘടനയുടെ ഭാരവാഹികളായ രാജേഷ് ഗോകുലം, മുബാറക്ക് സുൽത്താനിയ, സൂരജ് ബാബു എൻ.എം. എന്നിവരും സന്നിഹിതരായിരുന്നു. നിയമപാലന രംഗത്ത് നൽകിയ മാതൃകാപരമായ സേവനങ്ങൾക്കാണ് ആദരം അർപ്പിച്ചതെന്ന് നേതാക്കൾ അറിയിച്ചു.










