കോഴിക്കോട്: കോഴിക്കോട് മീഞ്ചന്ത തിരുവച്ചിറ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശി പ്രമാണിച്ച് ഇന്ന് പ്രത്യക പൂജകളും ചടങ്ങുകളും നടക്കും.
ഗുരുവായൂർ ഏകാദശി പ്രമാണിച്ച് തിരുവച്ചിറ ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക പൂജകളിലേക്കും, ചടങ്ങുകളിലേക്കും ഭക്തരുടെ മഹനീയ സാന്നിധ്യം ഉണ്ടാകണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗണപതിഹോമം, വിശേഷാൽ പൂജകൾ, ഭജന, പ്രസാദ വിതരണം, വൈകീട്ട് ദീപാരാധനയും, ഭജനയും മറ്റ് ചടങ്ങുകളും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.










