Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘നുസുക് ഡിജിറ്റൽ കാർഡ്’ പ്രയോജനപ്പെടുത്താൻ ഹജ്ജ് മന്ത്രാലയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: തീർഥാടകരുടെ യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി ‘നുസുക് ഡിജിറ്റൽ കാർഡ്’ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സ്മാർട്ട്ഫോണുകൾ വഴി തീർഥാടകർക്ക് അവരുടെ യാത്രാ വിവരങ്ങളും ആവശ്യമായ രേഖകളും എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കും.

നുസുക് ആപ്, തവക്കൽനാ ആപ് എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ കാർഡിന്റെ ഇലക്ട്രോണിക് പതിപ്പ് ലഭ്യമാണ്. നുസുക് ആപ് തുറക്കുമ്പോൾ ഹോം സ്ക്രീന്റെ മുകളിലെ ഭാഗത്ത് ഡിജിറ്റൽ കാർഡ് കാണാനാകും. അതിൽ ക്ലിക്ക് ചെയ്യുന്നതോടെ തീർഥാടകന്റെ മുഴുവൻ വിവരങ്ങളും മൂന്ന് ലളിതമായ ഘട്ടങ്ങളിലൂടെ പരിശോധിക്കാനാകും.

ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം, ഹജ്ജ്-ഉംറ കർമ്മങ്ങൾക്കിടയിലും യാത്രയ്ക്കിടയിലും അച്ചടിച്ച കാർഡ് നിർബന്ധമായും കൈവശം വെക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു. തീർഥാടകർക്ക് സഹായം ലഭ്യമാക്കുന്നതിനായി വിവിധ ആശയവിനിമയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കായി haj.gov.sa വെബ്‌സൈറ്റ് സന്ദർശിക്കാം. സൗദിക്കകത്ത് നിന്നുള്ളവർക്ക് 1966 എന്ന നമ്പരിലും, വിദേശത്തുനിന്നുള്ളവർക്ക് +966920002814 എന്ന അന്താരാഷ്ട്ര നമ്പരിലും സഹായം ലഭ്യമാണ്.

Recent News

Advertisement
WhiteswanTV Footer