തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. അപകടസ്ഥലത്ത് വില്ലേജ് ഓഫീസർ പരിശോധന നടത്തി. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും.
റൈഡിന്റെ വെൽഡിംഗ് ഭാഗം തകർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് റൈഡിൽ നിരവധി ആളുകൾ ഉണ്ടായിരുന്നുവെന്നും പരിക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും ആശുപത്രിയിൽ ചികിത്സ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.






