Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇ.എൻ സുരേഷ് ബാബുവിനെതിരായ പീഡന ആരോപണം; പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സിപിഎം മുൻ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ യുവതി പീഡന പരാതി നൽകിയെന്ന ആരോപണത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് എസ്.പിക്കാണ് പരാതി നൽകിയത്. യുവതിയുടെ പരാതി സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവും പൂഴ്ത്തിവെക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു. യുവതിക്ക് നീതി ലഭിക്കാൻ പോലീസ് അന്വേഷണം അനിവാര്യമാണെന്ന് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.വി. സതീഷ് പറഞ്ഞു.

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം പാലക്കാട് പൂർത്തിയായതിന് പിന്നാലെയാണ് ഇ.എൻ. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി വി. ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനമൊഴിയുന്നതെന്നായിരുന്നു സുരേഷ് ബാബുവിന്റെ വിശദീകരണം. എന്നാൽ വനിതാ അഭിഭാഷക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.

സുരേഷ് ബാബുവിനെതിരായ നടപടി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിയിരുന്നെങ്കിലും പിന്നീട് എൻ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കളുടെ പ്രതികരണങ്ങളിൽ നടപടി പരോക്ഷമായി സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായി. ഇതിന് പിന്നാലെ കോൺഗ്രസും ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. സുരേഷ് ബാബുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കാനുള്ള നീക്കം നടക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

വനിതാ അഭിഭാഷകയുടെ പരാതിയിൽ പോലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തെത്തി. ഇരയ്‌ക്കൊപ്പമെന്ന് പറയുമ്പോഴും വേട്ടക്കാരനൊപ്പം നിൽക്കുന്ന സമീപനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ സ്വീകരിക്കുന്നതെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ ആരോപിച്ചു.

പാർട്ടി കോടതിയല്ലെന്നും സംഭവത്തിൽ പോലീസ് അന്വേഷണം വേണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. സുരേഷ് ബാബുവിനെതിരെ ലഭിച്ച പരാതി പോലീസിന് കൈമാറാൻ സിപിഎം തയ്യാറാകണം. പാലക്കാട് ജില്ലയിൽ പാർട്ടി ഓഫീസുമായി ബന്ധപ്പെട്ട് പീഡന ആരോപണം ഉയരുന്നത് മൂന്നാം തവണയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മിന്റെ സൈബർ ആക്രമണം ഉൾപ്പെടെയുള്ള സമ്മർദങ്ങൾ ഭയന്നാകാം യുവതി പോലീസിൽ പരാതി നൽകാത്തതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix